March 2, 2010

പ്രേതചികില്‍സ


ചികില്‍സകളുടെ വൈവിധ്യമാര്‍ന്ന ലോകം

ഞാന്‍ വളരെ പഴക്കമുള്ള ആയുര്‍വേദ വൈദ്യപരമ്പരയിലെ ഇപ്പോഴത്തെ കണ്ണി, ഡോ. ടോം നമ്പി.

പാരമ്പര്യമായി വൈദ്യശാസ്ത്രത്തെ പിന്തുടരുന്ന ഒരു കുടുംബമായതിനാല്‍ ആയുര്‍വേദത്തിലെ എല്ലാ മേഖലകളിലെയും ചികിത്സാ രീതികള്‍ പിന്തുടര്‍ന്നിരുന്നുവെങ്കിലും അധികം പ്രശസ്തമല്ലാത്ത ചില മേഖലകളില്‍ക്കൂടിയും എന്റെ യാത്രകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

അവയില്‍ സര്‍പ്പയഞ്ജം, വിഷചികില്‍സ, പ്രേതചികില്‍സ എന്നിവ എനിക്ക് അതീവ താല്‍പ്പര്യമുള്ള ചികിത്സാ മേഖലകളായിരുന്നു! ഇന്നും രീതിയില്‍ തന്നെ ഞാന്‍ വിജയകരമായി ചികിത്സാ രംഗത്ത് തുടരുകയും ചെയ്യുന്നു. ഇന്നുള്ള പല ബുദ്ധിരാക്ഷസന്മാര്‍ക്കും യോജിക്കാന്‍ കഴിയാത്ത പ്രേതങ്ങളുടെ വിഹാരഭൂമിയിലുള്ള കടന്നു കയറ്റം ഒരേസമയം രസാവഹവും അപകടകരവുമാണെന്നതാണ് സത്യം!
അതിനാല്‍ തന്നെ കുറേ പ്രേതങ്ങളെ വായനക്കാര്‍ക്കിടയിലേക്ക് ആദ്യം തന്നെ പറഞ്ഞു വിടാം എന്നാണു ഞാന്‍ കരുതുന്നത് !

നിങ്ങളോടായി ഒരു ചോദ്യം :

പ്രേതം എന്നത് സത്യമോ മിഥ്യയോ?

മിഥ്യ എന്ന് പറയുന്നവര്‍ തുടര്‍ന്നു ഞാന്‍ എഴുതാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരും! എന്തുകൊണ്ട് വിദ്യാഭ്യാസമുള്ളവര്‍ എന്നവകാശപ്പെടുന്നവര്‍ പ്രേതങ്ങളെ നിഷേധിക്കുന്നു? ജീവിത യാഥാര്‍ത്യങ്ങളേക്കുറിച്ചുള്ള അറിവില്ലായ്മയല്ലേ അങ്ങനെ അവരെക്കൊണ്ടു പറയിക്കുന്നത് ?

ഇനി ഞാന്‍ എഴുതുന്നത് ഓരോന്നും ഓരോ സംഭവങ്ങളാണ് . കെട്ടുകഥകളോ അതിശയോക്തികളോ അതിലില്ല.

ബ്ലോഗിലേക്കുള്ള എന്റെ വരവിനെ എല്ലാവരും പ്രോത്സാഹിപ്പിക്കുമെന്ന്‍ കരുതുന്നു.

35 comments:

  1. തുടക്കക്കാരനായതിനാല്‍ പലയിടത്തും പോയി കമെന്റ് നല്‍കി ഇവിടെക്ക് ക്ഷണിക്കേണ്ടി വന്നതില്‍ ക്ഷമിക്കണം.

    ReplyDelete
  2. ഒരിടത്ത് കമന്‍റ്‌ കിടക്കുന്നത് കണ്ട് വന്നതാ.ബൂലോകത്ത് ഏറ്റവും ബെസ്റ്റ് സെല്‍ഫ് മാര്‍ക്കറ്റിംഗാ.ഒരിക്കല്‍ കമന്‍റ്‌ ഇട്ടാല്‍ കുഴപ്പമില്ല, എപ്പോഴും ഇടരുത്
    (എന്‍റെ അനുഭവം, ആദ്യം എല്ലാരും എന്നെ ചീത്ത വിളിച്ചു)

    സ്വാഗതം

    ഇനിയും വരാം.
    പിന്നെ പ്രേതം, അത് ഉണ്ടോ എന്ന് അറിയില്ല.എന്നാല്‍ ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നതിനാല്‍ അസുരനും ഉണ്ടെന്ന് വിശ്വസിക്കുന്നു

    ReplyDelete
  3. പ്രേതം ഉണ്ട്‌ എന്ന് തന്നെയാണ​‍്‌ എന്റെ അഭിപ്രായം..അത്‌ മുതലെടുക്കുന്നവരും ഉണ്ടേ...

    ReplyDelete
  4. ഒരു പ്രേതം വരവറിയിച്ചു...

    ReplyDelete
  5. എന്തരായാലും പ്രേതത്തിനെ കാണിച്ചു തരോ..?

    (കണ്ണാടീൽ നോക്കാൻ പറയല്ലേട്ടൊ) :)

    ReplyDelete
  6. ഏത് ഡോക്ടറായാലും ഈ ബ്ലോഗ് ലോകത്തേക്കുള്ള വരവിനെ സ്വാഗതം ചെയ്യുന്നു.

    പിന്നെ പ്രേതമെന്ന ഉഡായിപ്പുംകൊണ്ടാണ് വരുന്നതെങ്കിൽ അനുഭവിച്ചറിയും.

    പ്രേതത്തെ നിഷേധിക്കുക മാത്രമല്ല അതുണ്ട് എന്ന് പറയുന്നവരേയും നിഷേധികളാക്കും.(എന്തിനാ ഈ ബ്ലോഗ് ലോകത്തെ വഴിതെറ്റിക്കുന്നത്)

    ReplyDelete
  7. "ഡോക്ടര്‍ പ്രേതം" പോരട്ടെ.... പക്ഷെ പേടിപ്പികരുത്.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. ഞാനുമൊരു പ്രേതത്തെ നോക്കിയിരിക്കുകയായിരുന്നു. കേറി പോര് :)

    ReplyDelete
  10. എനിക്ക് പ്രോത്സാഹനം നല്‍കുന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  11. സ്വാഗതം
    കാര്യമായിട്ടാണോ???
    ആണെങ്കില്‍, ഭൂതം പ്രേതം യക്ഷി ഗന്ധര്‍വ്വന്‍ മാടന്‍ മറുത എന്നൊക്കെ പറയുന്നത് ഉണ്ട് എന്നും (നെഗറ്റീവ്‌ എനര്‍ജി എന്ന അര്‍ത്ഥത്തില്‍) അതിന് ജനം കല്‍‍പ്പിച്ചു നല്‍കിയിരിക്കുന്ന ശബ്ദ-രൂപ-ഗുണ-ഗന്ധാദികള്‍ ഒന്നും ഇല്ല എന്നും വിശ്വസിക്കുന്നു.

    ReplyDelete
  12. സ്വാഗതം..
    പ്രേതത്തിന്റെ അസ്ഥിത്ത്വത്തെ താങ്കള്‍ എങ്ങനെ വിശദീകരിക്കുന്നു എന്നറിയാന്‍ താല്പര്യമുണ്ട്...

    ReplyDelete
  13. ആദ്യമായി സ്വാഗതം ബൂലോഗത്തേക്ക്. ഇല്ലെന്നാണെന്റെ വിശ്വാസം. ഈശ്വരനില്‍ വിശ്വസിക്കുന്നു ഞാന്‍.

    ReplyDelete
  14. പ്രതിരോധിക്കാൻ ഏതു ആയുധമാണു എടുക്കേണ്ടതെന്നു മുൻ കൂട്ടി പറഞ്ഞു തരണേ ഡോക്റ്ററേ! കുരിശോ, ചന്ദ്രക്കലയോ അതോ ഓംകാരമോ? പ്രേതത്തിന്റെ ജാതി ആദ്യമേ പറഞ്ഞു തരണം

    ReplyDelete
  15. പ്രേതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് വിശ്വാസം ഡോക്‍ടര്‍ കോവൂരിന്റെ പ്രമാണങ്ങളിലാണ്.

    ബൂലോകത്തേക്ക് സ്വാഗതം.

    ReplyDelete
  16. പ്രേതത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല..

    would like to see good posts :)

    ReplyDelete
  17. പ്റേതവുമില്ല പിശാചും ഇല്ല പുനറ്‍ ജന്‍മം ഉണ്ടാവാം പക്ഷെ നട്ട പാതിരാകളിലും അസമയങ്ങളിലും ഒറ്റക്കു പല വിജനമായ സ്ഥലങ്ങളിലൂടെ വനത്തിലൂടെ വിയജമായാ ഗ്രണൂട്കളിലൂടെ ശ്മശാനത്തിനു സമീപത്തു കൂടി സിമിറ്റേരി മതില്‍ ചാടി ഒക്കെ പ്‌ ഓയിട്ടുണ്ട്‌ ഒരു പ്റെതത്തെയും കണ്ടിട്ടില്ല മരിച്ചു പോയ പ്റിയപ്പെട്ടവറ്‍ ഒരു ദിവസം കണ്ടില്ലെങ്കില്‍ മരിക്കും എന്നു വിചാരിച്ച അത്റ അടുത്ത ആത്മാക്കള്‍ ഇവരൊന്നും ഒരു സ്വ്പ്നത്തില്‍ പോലും വന്നിട്ടില്ല അതിനാല്‍ പ്റേതം പിശാച്‌ ഇല്ലേയില്ല ഇപ്പോള്‍ ഈ തരം തട്ടിപ്പുകള്‍ വ്യാപകമാവുന്നു പ്റചാരം ഏറുന്നു കെമിസ്റ്റ്റി യന്ത്റം ഫിസികസ്‌ യന്ത്റം ഇരുതല മൂരി വെള്ളി മൂങ്ങ ഇതുപോലെ മറ്റൊരു തട്ടിപ്പായിരിക്കും ഇതു പക്ഷെ ഇപ്പോള്‍ ഈ അന്ധവിശ്വാസങ്ങളെ എതിറ്‍ക്കന്‍ അല്ലെങ്കില്‍ കമാ എന്നു ഒരക്ഷരം പറയാന്‍ ആറ്‍ക്കും നട്ടെല്ലു കാണുന്നില്ല അത്റെ ഉള്ളൂ

    ReplyDelete
  18. പ്രേതം-അന്ധവിശ്വാസം-മനസ്സിന്റെ വിഭ്രാന്തി.

    ReplyDelete
  19. പ്രേതങ്ങളില്ല.
    താങ്കളുടെ ചോദ്യങ്ങൾ കേട്ടിട്ടാവാം വിശദീകരണം തരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. ഒരപേക്ഷ മാത്രം.

    വ്യക്ത്യാനുഭവങ്ങൾ ശാസ്ത്രീയമാണെന്ന്, അല്ലെങ്കിൽ ശാസ്ത്രം അവയ്ക്ക്‌ വിശദീകരണം തരണമെന്ന്, ശഠിക്കരുതേ ദയവായി. അത്തരം കാര്യങ്ങൾ പഠിക്കുന്ന ശാസ്ത്രശാഖകൾ സൈക്കോളജിയും സൈക്യാട്രിയും മാത്രമാണ്‌.

    ReplyDelete
  20. വെല്‍ക്കം ടൂ പ്രേതലോകം... അയ്യോ .ക്ഷമിക്കണം .ബൂലോകം.

    ReplyDelete
  21. ഉണ്ടെന്നു വിശ്വസിച്ചാൽ ഉണ്ട്‌, ഇല്ലെങ്കിൽ ഇല്ല അത്ര തന്നെ!

    പ്രേതമില്ലെങ്കിലും, ഇവിടെ മാടനും, മറുതയുമൊക്കെ ഉണ്ടെന്നു ബ്ലോഗെഴുതിത്തുടങ്ങുമ്പോൾ മനസ്സിലാവും :-)

    ReplyDelete
  22. hi hi blog is full of devils , welcome to boolokam

    ReplyDelete
  23. ബെലക്കം പ്രേത ഡാക്കിട്ടറെ, പ്രേതാനുഭവങ്ങള് വിളമ്പൂ

    ReplyDelete
  24. ബൂലോകത്തേക്ക്‌ സ്വാഗതം..പാമ്പുയജ്ഞവുമായി ബന്ധപ്പെട്ട്‌ താങ്കളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്‌.ഇപ്പോള്‍ ഇത്തരം വാര്‍ത്തകള്‍ കാണാറില്ല.നിശ്ചയമായും തങ്കള്‍ പറയുന്ന അനുഭവങ്ങള്‍ വായിക്കുവാന്‍ താല്‍പ്പര്യമുണ്ട്‌..ആശംസകള്‍

    ReplyDelete
  25. ബൂലോകത്തേയ്ക്ക് സ്വാഗതം മാഷേ...

    പ്രേതം എന്ന ഒരു ഭൌതിക രൂപത്തില്‍ വിശ്വാസമില്ല എന്ന് തന്നെ പറയേണ്ടി വരും,

    ശരി, നോക്കാം. പോസ്റ്റുകള്‍ വരട്ടെ

    ReplyDelete
  26. അതേയ് പ്രേതങ്ങളില്‍ വിശ്വാസം ഇല്ലാ
    ന്നാളും നല്ല ‘ചരക്ക്’ പ്രേതങ്ങല്‍ വല്ലതും ആണെങ്കില്‍... :)
    വെക്കം വരട്ടെ നല്ല കിളി പോലത്തെ പ്രേതങ്ങല്‍
    അമ്മൂമ ടൈപ്പ് ഒക്കെ അവിടെ തന്നെ വെച്ചാ മതി ... :)

    ReplyDelete
  27. എന്തായാലും കൂട്ടിന് ഒരു പ്രേതം ഇരിക്കട്ടെ, പിന്നെ എഴുതിതുടങ്ങുമ്പോള്‍ അറിഞോളും ഇവിടെ ദൈവമുണ്ടോ (ആള്‍ദൈവം) പിശാചുണ്ടോ എന്ന്, ജാഗ്രതൈ !!

    ReplyDelete
  28. Sunil EzhuthupalliyilMarch 10, 2010 at 11:29 AM

    Dr,

    Please write. I do not believe or disbelieve,due lack of evidence

    ReplyDelete
  29. ഡോക്ടറെ,
    ഒരു "മണിചിത്രത്താഴ്" effect പ്രതീക്ഷിക്കുന്നു.
    ഇനി അരുണ്‍ ചേട്ടന്‍ പറഞ്ഞത് പോലെ ഒരു സെല്‍ഫ് മാര്‍ക്കടിംഗ്; ഇതിനോട് സാമ്യമുള്ള ഒരു വിഷയം വായിക്കാന്‍ എന്‍റെ ബ്ലോഗിലേക്ക് ക്ഷണിക്കുന്നു.

    ReplyDelete
  30. ഒരുപാടു വൈകിയാണ് ഇവിടെ വന്നത്. പക്ഷെ ആ ചോദ്യത്തിന് ഉത്തരം തരാതെ വയ്യ. എന്റെ ഒരു ബന്ധു വിനെ മരിച്ചതിനു ശേഷം ഞാന്‍ കണ്ടിട്ടുണ്ട്. തീ പിടിച്ചാണ് മരിച്ചത്. അപകടം നടന്നപ്പോള്‍ ധരിച്ചിരുന്നതെന്ന് പറയപ്പെടുന്ന അതെ വസ്ത്രത്തിലാണ് ഞാന്‍ കണ്ടത്. മാത്രമല്ല അവരെ പതിരക്കല്ല ഞാന്‍ കണ്ടത് . ഒരു ത്രിസന്ധ്യ ക്ക് വിളക്ക് കത്തിക്കുന്ന സമയത്ത്.. ഈ പുള്ളിക്ക് അപകടം സംഭവിച്ചതും അതെ സമയത്ത് അതെ സ്ഥലത്ത് വച്ചായിരുന്നു. ഇരുപതു വര്ഷം മുന്‍പ് നടന്ന ആ സംഭവം ഞാന്‍ പലരോടും പറഞ്ഞെങ്കിലും ആരും വിശ്വസിച്ചിട്ടില്ല. മറ്റാരും അങ്ങനെയൊന്നു കണ്ടിട്ടുമില്ല. ഇനി അവര്‍ ഉപദ്രവിക്കണോ പേടിപ്പിക്കാനോ ഒന്നും ശ്രമിച്ചില്ല. വളരെ ഗൌരവത്തോടെ നിന്നിരുന്ന ആ നില്പ് ഇരുപതു വര്‍ഷത്തിനു ശേഷം ഇപ്പോഴും എനിക്ക് ഓര്‍ത്തെടുക്കാന്‍ ആവുന്നുണ്ട്‌. അത് കൊണ്ട് എനിക്ക് യാതൊരു ദോഷവും സംഭവിച്ചിട്ടില്ല. ഇത് പറയാന്‍ കാരണം നാട്ടിന്‍ പുറത്തു പ്രേതത്തെ കണ്ട പെണ്‍ കുട്ടികള്‍ ഭ്രാന്ധികള്‍ ആയെന്നൊക്കെ കഥകള്‍ വായിച്ചിട്ടുണ്ട് അതാണ്. എന്റെ ഭര്‍ത്താവ്‌ ഇതിനെ പറ്റി പറയുന്നത് അതൊരു ഇല്ലുഷന്‍ ആയിരിക്കും എന്നാണ്. പക്ഷെ അല്ലെന്നു എനിക്കുറപ്പുണ്ട്..

    ReplyDelete
  31. ഇസ് ലാമിക വിശ്വാസ പ്രകാരം പിശാച് എന്നു സാധാരണ വ്യവഹരിക്കപ്പെടുന്നവ ജിന്നു വർഗത്തിൽ പെട്ടവയാണു.മുസ്ലിംകൾ അതിൽ വിശ്വസിക്കൽ നിർബന്ധമാണു അതിന്റെ ഉപദ്രവങ്ങളിൽ നിന്നും രക്ഷ തേടൽ അത്യാവശ്യവും.ഒരോ മനുഷ്യനോടൊപ്പവും ഒരു കരീൻ എന്നു വിളിക്കപ്പെടുന്ന ജിന്നു ഉണ്ടാവും.അതു അല്ലാഹു നിയോഗിക്കുന്നതാണു.ഈ കരീനുമായി സംവദിക്കാൻ നിരന്തരപരിശീലനം കൊണ്ടു സാധ്യമാണ്.പക്ഷെ അതു വിലക്കപ്പെട്ടതാണ്.മറഞ്ഞ പലകാര്യങ്ങളും പറയാറുള്ള ചിലർക്കൊക്കെ ഈ ശേഷി ഉള്ളതായി കരുതാം.ഡോ: റ്റോം നമ്പി മുസ്ലീം സ്കോളേഴ്സുമായി ബന്ധപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ കിട്ടും.

    ReplyDelete
  32. ഇല്യൂഷൻ എന്നത് മറ്റൊരു സത്യമാണു.ഒരു ലളീതമായ സത്യം അതിനോടനുബന്ധമായി ദുർബല മനസ്കരിൽ കാണപ്പെടുന്ന മനോ വിഭ്രാന്തികൾ,ഇതു മന:ശാസ്ത്ര സമീപനങ്ങളിലൂടെ മാറ്റിയെടുക്കാവുന്നതാണു .ശക്തമായ മനോനിലയുള്ളവൻ അത് ആരായാലും നിരീശ്വരനോ ദൈവ വിശ്വാസിയോ ആകട്ടെ.അവരെ ഭയപ്പെടുത്താൻ ജിന്നുകൾക്കാവില്ല.ഇതു രണ്ടും കെട്ടു പിണഞ്ഞു കിടയ്ക്കുന്നതു കൊണ്ട് എന്നും ഒരു സമസ്യയായി തുടരുന്നു.ഏതായാലും പ്രേത വർത്തമാനങ്ങൾക്കു കാതോർത്തിരിക്കുന്നു..

    ReplyDelete
  33. Pretham poya vazhiyil pinne pullu polum kilirthille?

    Anony ayathinu kshamapanam... officilayondu sign in cheyyan pattiyilla...

    http://moods-n-moments.blogspot.com/

    ReplyDelete