March 2, 2010

പ്രേതചികില്‍സ


ചികില്‍സകളുടെ വൈവിധ്യമാര്‍ന്ന ലോകം

ഞാന്‍ വളരെ പഴക്കമുള്ള ആയുര്‍വേദ വൈദ്യപരമ്പരയിലെ ഇപ്പോഴത്തെ കണ്ണി, ഡോ. ടോം നമ്പി.

പാരമ്പര്യമായി വൈദ്യശാസ്ത്രത്തെ പിന്തുടരുന്ന ഒരു കുടുംബമായതിനാല്‍ ആയുര്‍വേദത്തിലെ എല്ലാ മേഖലകളിലെയും ചികിത്സാ രീതികള്‍ പിന്തുടര്‍ന്നിരുന്നുവെങ്കിലും അധികം പ്രശസ്തമല്ലാത്ത ചില മേഖലകളില്‍ക്കൂടിയും എന്റെ യാത്രകള്‍ തുടര്‍ന്നു കൊണ്ടിരുന്നു.

അവയില്‍ സര്‍പ്പയഞ്ജം, വിഷചികില്‍സ, പ്രേതചികില്‍സ എന്നിവ എനിക്ക് അതീവ താല്‍പ്പര്യമുള്ള ചികിത്സാ മേഖലകളായിരുന്നു! ഇന്നും രീതിയില്‍ തന്നെ ഞാന്‍ വിജയകരമായി ചികിത്സാ രംഗത്ത് തുടരുകയും ചെയ്യുന്നു. ഇന്നുള്ള പല ബുദ്ധിരാക്ഷസന്മാര്‍ക്കും യോജിക്കാന്‍ കഴിയാത്ത പ്രേതങ്ങളുടെ വിഹാരഭൂമിയിലുള്ള കടന്നു കയറ്റം ഒരേസമയം രസാവഹവും അപകടകരവുമാണെന്നതാണ് സത്യം!
അതിനാല്‍ തന്നെ കുറേ പ്രേതങ്ങളെ വായനക്കാര്‍ക്കിടയിലേക്ക് ആദ്യം തന്നെ പറഞ്ഞു വിടാം എന്നാണു ഞാന്‍ കരുതുന്നത് !

നിങ്ങളോടായി ഒരു ചോദ്യം :

പ്രേതം എന്നത് സത്യമോ മിഥ്യയോ?

മിഥ്യ എന്ന് പറയുന്നവര്‍ തുടര്‍ന്നു ഞാന്‍ എഴുതാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വരും! എന്തുകൊണ്ട് വിദ്യാഭ്യാസമുള്ളവര്‍ എന്നവകാശപ്പെടുന്നവര്‍ പ്രേതങ്ങളെ നിഷേധിക്കുന്നു? ജീവിത യാഥാര്‍ത്യങ്ങളേക്കുറിച്ചുള്ള അറിവില്ലായ്മയല്ലേ അങ്ങനെ അവരെക്കൊണ്ടു പറയിക്കുന്നത് ?

ഇനി ഞാന്‍ എഴുതുന്നത് ഓരോന്നും ഓരോ സംഭവങ്ങളാണ് . കെട്ടുകഥകളോ അതിശയോക്തികളോ അതിലില്ല.

ബ്ലോഗിലേക്കുള്ള എന്റെ വരവിനെ എല്ലാവരും പ്രോത്സാഹിപ്പിക്കുമെന്ന്‍ കരുതുന്നു.